കു​വൈ​ത്തി​ല്‍ ഇനി മുതല്‍ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍സിന് ഓണ്‍ലൈന്‍ സംവിധാനം

കു​വൈ​ത്ത്​ : കു​വൈ​ത്തി​ല്‍ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍സ് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്. ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​ സം​ബ​ന്ധ​മാ​യ ഇ​ട​പാ​ടു​ക​ള്‍ ഓണ്‍​ലൈ​നാ​ക്കു​ന്ന പ​ദ്ധ​തി ഗ​താ​ഗ​ത വ​കു​പ്പ്​ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ്പാ​ക്കി. പ​രീ​ക്ഷ​ണ​ത്തി​ല്‍ സാങ്കേ​തി​ക ത​ക​രാ​റു​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല.

സ്വ​ദേ​ശി​ക​ളു​ടെ ലൈ​സ​ന്‍​സ്​ സം​ബ​ന്ധി​ച്ച്‌​ ഇ​ട​പാ​ടു​ക​ള്‍ ര​ണ്ടു മാ​സ​ത്തി​ന​കം ഓണ്‍​ലൈ​നാ​ക്കും. ഇ​തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ഓ​ണ്‍​ലൈ​നാ​യി ലൈ​സ​ന്‍​സ്​ പു​തു​ക്കാ​ന്‍ അ​നു​വ​ദി​ച്ച​ത്. ലൈ​സ​ന്‍​സ്​ വി​ത​ര​ണം, പു​തു​ക്ക​ല്‍, കേ​ടു​വ​ന്ന​തോ ന​ഷ്​​ട​പ്പെ​ട്ട​തോ ആ​യ ലൈ​സ​ന്‍​സു​ക​ള്‍​ക്കു പ​ക​രം വാ​ങ്ങി​ക്ക​ല്‍ എ​ന്നി​വ​യെ​ല്ലാം കി​യോ​സ്​​കു​ക​ള്‍ വ​ഴി സാ​ധി​ക്കും.

സെ​ല്‍​ഫ്​ സ​ര്‍​വി​സ്​ കി​യോ​സ്​​കു​ക​ള്‍ വ​ഴി ഉ​പ​യോ​ക്​​താ​ക്ക​ള്‍​ക്ക്​ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​ ല​ഭ്യ​മാ​ക്കു​ന്ന ഓട്ടോ​മേ​റ്റ​ഡ്​ സം​വി​ധാ​ന​മാ​ണ്​ നി​ല​വി​ല്‍ വ​രു​ന്ന​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ​ജ്ജീ​ക​രി​ക്കു​ന്ന ഇ​ല​ക്​​ട്രോ​ണി​ക്​ വി​ന്‍​ഡോ വ​ഴി​യാ​ണ്​ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത്.പ​രി​ശീ​ല​നം നേ​ടി​യ ജീ​വ​ന​ക്കാ​ര്‍ അ​പേ​ക്ഷ പ​രി​ശോ​ധി​ച്ച്‌​ ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം ആ​ളു​ക​ള്‍​ക്ക്​ സെ​ല്‍​ഫ്​ സ​ര്‍​വി​സ്​ കി​യോ​സ്​​കു​ക​ള്‍ വ​ഴി ലൈ​സ​ന്‍​സ്​ സ്വ​ന്ത​മാ​ക്കാം. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ്വ​ദേ​ശി​ക​ളു​ടെ ഇ​ട​പാ​ട്​ മാ​ത്ര​മാ​ണ്​ ഓണ്‍​ലൈ​നാ​ക്കു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട്​ വി​ദേ​ശി​ക​ള്‍​ക്കും ബാ​ധ​ക​മാ​ക്കുമെന്നാണ് സൂചന .

Leave a Reply

Your email address will not be published. Required fields are marked *