രാഷ്‌ട്രപിതാവിനെ അപമാനിച്ച സംഭവം: നിയമസഭ അപലപിച്ചു

തി​രു​വ​ന​ന്ത​പു​രം: രാഷ്‌ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ചി​ത്ര​ത്തി​നു നേ​രെ ഹി​ന്ദു​മ​ഹാ​സ​ഭ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തീ​കാ​ത്മ​ക​മാ​യി നി​റ​യൊ​ഴി​ച്ച്‌ ചോ​ര​വീ​ഴ്ത്തി​യ സം​ഭ​വ​ത്തെ നി​യ​മ​സ​ഭ അ​പ​ല​പി​ച്ചു. സഭ ഒന്നടങ്കം സംഭവത്തെ അപലപിക്കുകയായിരുന്നു.

ഹി​ന്ദു​മ​ഹാ​സ​ഭയുടെ ന​ട​പ​ടി നീ​ച​വും പ്രാ​കൃ​ത​വു​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഫേ​സ്ബു​ക്കി​ല്‍ കുറിച്ചു. ഗാ​ന്ധി​ജി​യെ നി​ന്ദി​ക്കു​ക​യും ഗോ​ഡ്സ​യെ സ്തു​തി​ക്കു​ക​യും ചെ​യ്ത സംഭവം രാജ്യദ്രോഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ എ​ഴു​പ​ത്തി​യൊ​ന്നാം ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ലാ​ണ് ഹി​ന്ദു​മ​ഹാ​സ​ഭാ ദേശീയ സെ​ക്ര​ട്ട​റി പൂ​ജ ശ​കു​ന്‍ പാ​ണ്ഡേ രാഷ്‌ട്രപിതാവിന്‍റെ ചി​ത്ര​ത്തി​ന് നേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഗാന്ധിജിയെ വെടിവച്ച്‌ നാ​ഥു​റാം വി​നാ​യ​ക് ഗോ​ഡ്സെ​യു​ടെ പ്ര​തി​മ​യി​ല്‍ ഹിന്ദുമഹാസഭാ പ്രവര്‍ത്തകര്‍ പു​ഷ്പ​ഹാ​രം അണിയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *