മലപ്പുറം: കോഴിക്കോട് ആസ്ഥാനമായ മജ്ലിസ് സേവന കേന്ദ്രം ത്തിന്റെപ്രതിബദ്ധതാ പുരസ്കാരം 2019 അഡ്വ: കെ. എൻ. എ. ഖാദർ എം. എൽ. എ. ക്ക് സമർപ്പിച്ചു. മുസ്ലിംകൾ ശരീഅത്ത് നിയമത്തിന്റെ പരിധിയിൽ വരണമെങ്കിൽ ഡിക്ലറേഷൻ നൽകണമെന്ന സർക്കാർ തീരുമാനത്തിനെതിരെ സമയോചിതമായി ഇടപെട്ടു നടത്തിയ വിജയകരമായ പോരാട്ടമാണ് അദ്ധേഹത്തെ പുരസ്കാരാർഹമാക്കിയത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പുരസ്കാരം സമർപ്പിച്ചു. മജ്ലിസ് ജനറൽ സെക്രട്ടറി ഡോ. ഖാസിമുൽ ഖാസിമി അദ്യക്ഷത വഹിച്ചു. എം. പി. അബ്ദുസ്സമദ് സമാദാനി, ആതവനാട് സി മുഹമ്മദലി, ഇസ്മായിൽ പി മൂത്തേടം, വി. മുസ്തഫ, അഡ്വക്കേറ്റ് എൻ. കെ. മജീദ്, സി. കെ. ഉമ്മർ കോയ, കെ. ടി. അഷ്റഫ്, വി.ടി. സുബൈർ തങ്ങൾ, ആമിർ കോഡൂർ, ഗഫൂർ കുറുമാടൻ, ഒറീസ്സ മുഹമ്മദ്, ബഷീർ പൂവഞ്ചേരി, ഖാലിദ്. വി തുടങ്ങിയവർ പങ്കെടുത്തു.
