മദ്യനിരോധനം നടപ്പാക്കണം: സര്‍‌ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സി.ബി.സി

കൊച്ചി: മദ്യനിരോധനം സംബന്ധിച്ച്‌ സര്‍‌ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സി.ബി.സി. ‘മദ്യവിരുദ്ധ ഞായര്‍’ ആചാരത്തിന്റെ ഭാഗമായി കെ.സി.ബി.സി മദ്യവിരുദ്ധ കമ്മീഷന്‍ ഇറക്കിയ സര്‍ക്കുലറിലാണ് വിമര്‍ശനം.

സമൂഹത്തെ മദ്യമെന്ന വിപത്തില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാരിന് ഉള്ള ഉത്തരവാദിത്തം വലുതാണെന്നും സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു. മദ്യനിരോധനവും ബോധവത്കരണവും നടത്തി മദ്യവിമുക്ത കേരളം നിര്‍മ്മിക്കണമെന്നും കെ.സി.ബി.സിയുടെ സര്‍ക്കുലറില്‍ പറയുന്നു.

പഞ്ചായത്തുകളെ നഗരസ്വഭാവമുള്ളതായി കണക്കാക്കി മദ്യശാലകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയത് പ്രകടപത്രികയ്ക്ക് വിരുദ്ധമാണെന്നും കെ.സി.ബി.സി ആരോപിച്ചു. പ്രതിവര്‍ഷം 10 ശതമാനം ബെവ് കോ ഔട്ട്‌ലെറ്റുകള്‍ പൂട്ടാനുള്ള തീരുമാനം അട്ടിമറിക്കപ്പെട്ടെന്നും സര്‍ക്കുലറില്‍ വിശദമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *