മുഖ്യമന്ത്രി സ്വേച്ഛാധിപതിയെപ്പോലെ, വിമര്‍ശനവുമായി ദയാബായി

തിരുവനന്തപുരം: മുഖ്യമന്ത്രി സ്വേച്ഛാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് സാമൂഹ്യപ്രവര്‍ത്തക ദയാബായി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി സെക്രട്ടേറിയറ്റിനു മുമ്ബില്‍ നിരാഹാര സമരത്തിലിരിക്കെയാണ് ദയാബായി സര്‍ക്കാരിനെതിരെ തുറന്നടിച്ചത്.

സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ദുരന്തബാധിതര്‍ നാളെ രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് സങ്കടയാത്ര നടത്തും.



അതേസമയം, ദുരിതബാധിതരുടെ അനിശ്ചിതകാല പട്ടിണിസമരം മൂന്നാം ദിവസത്തിലും തുടരുകയാണ്. മന്ത്രി ഇ.ചന്ദ്രശേഖരന്‍ സമരസമിതിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും സെക്രട്ടേറിയറ്റിന് മുന്നില്‍ രാപകല്‍ സമരം തുടരുമെന്നും സമരസമിതി അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *