വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കി; യുവാവ് അറസ്റ്റില്‍

ചെറായി; ചെറായില്‍ യുവതിയെ ഭീക്ഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഎല്‍എച്ച്‌ കോളനിയില്‍ താമസിക്കുന്ന ചെറായി സ്വദേശി വിനു (29) വിനെയാണ് മുനമ്ബം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 23ന് രാത്രിയിലായിരുന്നു സംഭവം. പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു കഴിഞ്ഞ ദിവസം രാത്രി മുനമ്ബം എസ്.ഐ. ടി.വി. ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *