ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കൂടി ആവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് കെ എം മാണി

കോട്ടയം : വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കൂടി ആവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് കെ എം മാണി. തങ്ങളുടെ ആവശ്യം പരിഗണിക്കുമെന്നും കൂടിയാലോചനകളിലുടെ പ്രായോഗികവും രമ്യവുമായ പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നതെന്നും മാണി പറഞ്ഞു.

സീറ്റ് ചോദിച്ചുവാങ്ങുന്നത് ഒരിക്കലും സമ്മര്‍ദ്ദം കൊണ്ടല്ല. മറിച്ച്‌ ഓരോ പാര്‍ട്ടിക്കുമുള്ള അവകാശമാണത്. തങ്ങളായിട്ട് മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.

അതേസമയം രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ്. കോട്ടയത്തിന് പുറമേ ഇടുക്കി സീറ്റോ ചാലക്കുടിയോ വേണമെന്നാണ് ആവശ്യം. കേരളാ കോണ്‍ഗ്രസിന് മുമ്ബ് മൂന്ന് സീറ്റുകള്‍ കിട്ടിയപ്പോള്‍ മൂന്നിലും ജയിച്ചിട്ടുണ്ട്. അത് ഇത്തവണയും ആവ‍ര്‍ത്തിക്കുമെന്നും ജോസഫ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *