തിരുപ്പതി ക്ഷേത്രത്തില്‍ കവര്‍ച്ച, മൂന്ന് വിഗ്രഹങ്ങള്‍ മോഷണം പോയി

തിരുപ്പതി: ആന്ധ്രയിലെ തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തില്‍ നിന്ന് മൂന്ന് വിഗ്രഹങ്ങള്‍ മോഷണം പോയി. ശനിയാഴ്‌ച രാത്രിയാണ് മോഷണം നടന്നത്. 528 ഗ്രാം തൂക്കമുള്ള ഗോവിന്ദ രാജ സ്വാമി വിഗ്രഹം, 408 ഗ്രാമുള്ള ശ്രീദേവി-ഭൂദേവി വിഗ്രഹവുമാണ് മോഷണം പോയത്. ആറ് സംഘങ്ങലാണ് കവര്‍ച്ചയ്‌ക്ക് പിന്നിലെന്ന് തിരുപ്പതി പൊലീസ് സൂപ്രണ്ട് കെ.കെ.എന്‍ അന്‍പുരാജന്‍ പറഞ്ഞു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെെകുന്നേരത്തെ പൂജകള്‍ക്ക് ശേഷം ക്ഷേത്രകവാടം അടച്ചിട്ടിരുന്നു. തുടര്‍ന്ന് അരമണിക്കൂര്‍ കഴിഞ്ഞാണ് തുറന്നത്.

Leave a Reply

Your email address will not be published. Required fields are marked *