കരിപ്പൂരിന് അവഗണനയെന്ന് മുനീര്‍, കേന്ദ്ര സഹായം ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

കരിപ്പൂരിനെ അവഗണിക്കുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തിര പ്രമേയത്തിന് മറുപടിയുമായി മുഖ്യമന്ത്രി. കരിപ്പൂര്‍ വിമാനത്താവളത്തിന് പരിഗണന നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ വിമാനത്താവള വികസനത്തിന് കേന്ദ്രത്തില്‍ നിന്നു മതിയായ സഹായം കിട്ടുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിമാനത്താവളം ഭൗതിക സജ്ജമാകാന്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്
. ഇതിനായി ഭരണാനുമതി നല്‍കിയിട്ടുണ്ട്
. ഇതിനായി 37 ഏക്കര്‍ ഭൂമി ഇനിയും വേണം
. പാര്‍ക്കിങിനായി 15.25 ഏ ക്കര്‍ കൂടി വേണമെന്നും നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവള വികസനത്തിലും നടത്തിപ്പിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടിയ അവഗണന മൂലം യാത്രക്കാരുടെ എണ്ണം കുറഞ്ഞതും വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതും സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണം എന്ന എം കെ മുനീര്‍ ആവശ്യപ്പെടുകയായിരുന്നു.

ഭൂമി ഏ റ്റെടുക്കുന്നതില്‍ പ്രതിഷേധം ഉണ്ടാകുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ പിന്നോട്ട് അടിക്കും. വലിയ വിമാനങ്ങള്‍ ഇറങ്ങാതിരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. ഇതു പരിഗണിച്ചാണ് നടപടി ഉണ്ടായത്. എന്നാല്‍ വേണ്ട സഹായം കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാല്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് ഇന്ധന നികുതിയില്‍ ഇളവ് നല്‍കാത്തതിനെത്തുടര്‍ന്ന് മൂന്ന് വിമാനങ്ങള്‍ നഷ്ടമായെന്നും ഉയര്‍ന്ന നികുതി മൂലം വിമാനങ്ങള്‍ കരിപ്പൂരിലേക്ക് വരുന്നില്ലെന്നും അദ്ദേഹം എം.കെ മുനീര്‍
പറഞ്ഞു. കണ്ണൂരിന് വലിയ പരിഗണന നല്‍കുന്ന സര്‍ക്കാര്‍ കരിപ്പൂരിനെ അവഗണിക്കുന്നുവെന്ന് മുനീര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *