സൗദിയില്‍ വ്യവസായ സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധന

യാമ്ബു: കെട്ടിട നിര്‍മാണ വസ്തുക്കള്‍ അടക്കമുള്ള വാണിജ്യ വ്യവസായ സ്ഥാപനങ്ങളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന്​ ഉദ്യോഗസ്ഥരുടെ പരിശോധന കര്‍ശനമായി തുടരുന്നു. യാമ്ബുവിലെ സ്പെയര്‍ പാര്‍ട്സ് കടകളിലും കെട്ടിട നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടകളിലും മറ്റും കഴിഞ്ഞ ദിവസങ്ങളില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്‌ഥര്‍ വ്യാപകമായി നടത്തിയ പരിശോധനകളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി.

നാല് സ്ഥാപനങ്ങള്‍ക്ക് 20,000 റിയാല്‍ പിഴ ലഭിച്ചതായി മേഖലയില്‍ ജോലി ചെയ്യുന്ന വിദേശി ജീവനക്കാര്‍ പറഞ്ഞു. സൗദിവത്‌കരണം ലംഘിച്ച സ്ഥാപനങ്ങള്‍ക്കെതിരെ പൊലീസും നഗരസഭയും ചേര്‍ന്ന് നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. നിയമാനുസൃതം സ്വദേശി ജീവനക്കാര്‍ കടയില്‍ ഉണ്ടെങ്കില്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും സ്വദേശി കടയിലില്ലെങ്കില്‍ കട അടച്ചിടണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതായി സ്പെയര്‍ പാര്‍ട്സ് സാധനങ്ങള്‍ വില്‍പന നടത്തുന്ന കടയിലെ ജീവനക്കാരന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *