നാല് ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയ നടപടി റദ്ദാക്കി

തിരുവനന്തപുരം: നാല് ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയ സര്‍ക്കാരിന്റെ നടപടി റദ്ദാക്കി. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലാണ് നടപടി റദ്ദാക്കിയിരിക്കുന്നത്.

അച്ചടക്ക നടപടി നേരിട്ടതിന് സര്‍ക്കാര്‍ സിഐമാരായി തരംതാഴ്ത്തിയത് ചോദ്യം ചെയ്ത് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

സര്‍ക്കാര്‍ ഉത്തരവിന് മുന്‍പ് ഒരാള്‍ ട്രിബ്യൂണലില്‍ നിന്നും അനുകൂല ഉത്തരവ് നേടിയിരുന്നു. ഉദയഭാനു, വി.ജി.രവീന്ദ്രനാഥ്, മനോജ് കബീര്‍, സുനില്‍ എന്നിവരാണ് ആഭ്യന്തരവകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് ട്രിബ്യൂണലിനെ സമീപിച്ചത്.

തരംതാഴ്ത്തല്‍ നേരിട്ട വിജയന്‍, വിപിന്‍ദാസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ചയാണ് പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *