കണ്ണൂര്‍: ബിജെപിക്കെതിരേ ദേശീയതലത്തില്‍ മഹാസഖ്യത്തിന് സാധ്യതയില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രാദേശികതലത്തില്‍ ധാരണയാണ് വേണ്ടത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് എതിരായ നിലപാട് അഴിമതിക്ക് എതിരായുള്ള നിലപാടാണ്. എന്നാല്‍, സിബിഐയെ രാഷ്ട്രീയ ആയുധമായി ബിജെപി ഉപയോഗിക്കുന്നതിനോട് എതിര്‍പ്പുണ്ടെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
