കോട്ടയം: എന്‍എസ്എസ് ആരുമായും നിഴല്‍ യുദ്ധത്തിനില്ലെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍എസ്എസിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ സിപിഎമ്മും അണികളും വരേണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്‍എസ്എസ് ആരുമായും നിഴല്‍ യുദ്ധത്തിനില്ല. ആരെയും ഭയപ്പെടുത്താനും ഉദ്ദേശിക്കുന്നില്ല. ഒരു പാര്‍ട്ടിയുടെയും ആഭ്യന്തരപ്രശ്നങ്ങളില്‍ എന്‍എസ്എസ് ഇടപെട്ടിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍എസ്എസിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ കോടിയേരിക്ക് അവകാശമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
