ദുബായ് ആസ്ഥാനമായി കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന ആദ്യ വിമാന കമ്ബനിയെന്ന നേട്ടം ഫ്‌ളൈ ദുബായ്ക്ക് . ഫെബ്രുവരി ഒന്നിനാണ് ആദ്യ വിമാനം കരിപ്പൂരില്‍ പറന്നിറങ്ങിയത്. ആഴ്ചയില്‍ മൂന്ന് ദിവസം ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് വിമാനമുണ്ടാകും. 13000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
ബിസിനസ് ക്ലാസിലാണങ്കില്‍ 54,075 രൂപ മുതല്‍ നല്‍കേണ്ടി വരും. കൊച്ചി, അഹമ്മദാബാദ്, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, ലക്‌നൗ, മുംബൈ എന്നിവിടങ്ങളിലേക്കായിരുന്നു ഇതുവരെ ഫ്‌ളൈ ദുബായ് സര്‍വീസ് നടത്തിയിരുന്നത്. വെള്ളി, തിങ്കള്‍, ബുധന്‍ ദിവസങ്ങളിലാണ് ദുബൈ രാജ്യാന്തര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2ല്‍ നിന്ന് കരിപ്പൂരിലേക്ക് ഫ്‌ളൈ ദുബായ് പറക്കുക.
