എസ്ബിഐ ആക്രമണം: എന്‍ജിഒ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

തിരുവനന്തപുരം: എസ്ബിഐ ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ എട്ട് എന്‍ജിഒ പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. അഖിലേന്ത്യാ പണിമുടക്ക് ദിവസം തിരുവനന്തപുരം എസ്ബിഐ ട്രഷറി മെയിന്‍ ശാഖ അടിച്ചു തകര്‍ത്ത എട്ട് എന്‍ജിഒ പ്രവര്‍ത്തകര്‍ക്കാണ് തിരുവനന്തപുരം സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പണിമുടക്കിന്റെ രണ്ടാം ദിവസമാണ് ആക്രമണം ഉണ്ടായത്. പ്രതികള്‍ എല്ലാ ഞായറാഴ്ചയും സ്റ്റേഷനില്‍ ഹാജരായി ഒപ്പു വെക്കണമെന്നും, ഓരോ പ്രതികളും ഒരുലക്ഷം രൂപ ബോണ്ട് ജാമ്യവ്യവസ്ഥയായി കെട്ടിവെക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *