കൊച്ചി: കുഞ്ഞനന്തന് അന്യായമായി പരോള്‍ അനുവദിക്കുന്നതിനെതിരെ കെ കെ രമ നല്കിയ ഹര്‍ജിയി സര്‍ക്കാരിനോട് വിശദീകരണം നല്കാന് ഹൈക്കോടതി ആവശ്യപ്പെട്ടു. പരോള്‍ അനുവദിക്കുന്നതിന്റെ ഉപാധികള്‍ എന്തൊക്കെയാണെന്ന് ചോദിച്ച കോടതി പരോള്‍ അനുവദിക്കുന്നതില്‍ വിവേചനമുണ്ടോയെന്നും ആരാഞ്ഞു. വിവേചനം ഇല്ലെന്ന് ഉറപ്പാക്കാനുള്ള ചട്ടങ്ങളെക്കുറിച്ചും സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഒരാഴ്ച കഴിഞ്ഞ് ഹര്‍ജി വീണ്ടും പരിഗണിക്കും.
അതേ സമയം ഹര്‍ജിക്കാരിയായ കെ കെ രമയെയും കോടതി വിമര്‍ശിച്ചു. ഹര്‍ജി ഗൗരവത്തോടെയാണോ കാണുന്നത് എന്ന് ചോദിച്ച കോടതി. അര്‍ഹമായ ഗൗരവത്തോടെ കേസിനെ സമീപിക്കണമെന്നും കാര്യങ്ങള്‍ നിസാരവത്കരിക്കരുതെന്നും രമയോട് ആവശ്യപ്പെട്ടു.
ചികിത്സയുടെ പേരില്‍ പരോള്‍ വാങ്ങി കുഞ്ഞനന്തന് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയാണ് എന്നാണ് കെ കെ രമയുടെ ഹര്‍ജി. അസുഖത്തിന്റെ പേരില്‍ പി കെ കുഞ്ഞനന്തനെ അനധികൃതമായി സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു എന്നാണ് രേഖാമൂലം രമ കോടതിയെ ബോധിപ്പിച്ചത്. ഹര്‍ജി നേരത്തെ പരിഗണിച്ച കോടതി അസുഖം ഉണ്ടെങ്കില്‍ പരോളല്ല ഉപാധി എന്നും സര്‍ക്കാര്‍ ചികിത്സ നല്‍കുകയാണ് വേണ്ടതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
