കുറ്റിപ്പുറം: കെ.ടി.ജലീലിന് മത്സരിക്കാന്‍ വേണ്ടി ഇലക്ഷന്‍ കമ്മീഷന് കെട്ടിവെക്കാനുള്ള തുക നല്‍കിയത് തവനൂര്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍. 92 വയസുകാരിയായ ടീച്ചറമ്മ തുക ജലീലിന് കൈമാറി. ഒരു ജനപ്രതിനിധിക്ക് ലഭിക്കുന്ന വലിയൊരു അംഗീകാരത്തിന്റെ നിമിഷമായിരുന്നു അത്. കെ.ടി.ജലീല്‍ ഇത്തവണയും മത്സരിക്കണമെന്ന് തവനൂര്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍ പറയുമ്പോള്‍ ജലീലിനും അത് ആഹ്ലാദത്തിന്റെ നിറഭേദങ്ങള്‍ സമ്മാനിച്ചു. ഇത്തവണ മത്സരിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കെട്ടിവെക്കാനുള്ള തുക നല്‍കിയത് വൃദ്ധസദനത്തിലെ അന്തേവാസികളാണ്. ഒരു ജനപ്രതിനിധിക്ക് അപ്പുറം ജലീല്‍ എന്ന വ്യക്തി വൃദ്ധസദനത്തിലെ സ്ഥിരം സന്ദര്‍ശകരിലൊരാളാണ്. 92 വയസുകാരിയായ ടീച്ചറമ്മയാണ് തുക ജലീലിന് കൈമാറിയത്. ചടങ്ങില്‍ മറ്റു അന്തേവാസികളും പങ്കെടുത്തു. ജലീല്‍ അമ്മമാരെന്നു വിളിക്കുന്ന അന്തേവാസികള്‍ തലയില്‍ കൈവെച്ച് അനുഗ്രഹിക്കുകയും ചെയ്തു. തവനൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്രസാഥാനാര്‍തഥിയായി മത്സരിക്കുന്ന ഡോ.കെ.ടി.ജലീലിന്റെ ആദ്യഘട്ട പ്രചരണം ആരംഭിച്ചത് വൃദ്ധസദനത്തില്‍ നിന്നുമാണ്
