സംസ്ഥാന ചിത്രകലാ ക്യാമ്പ്

വയനാട്:  കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലയിലെ വാഗമണ്‍ പാലറ്റ് പീപ്പിള്‍ ആര്‍ട്ടിസ്റ്റ് റസിഡന്‍സിയില്‍ കേരളത്തിലെ മുതിര്‍ന്ന കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 3 വരെ സംസ്ഥാന ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കും. 29ന് രാവിലെ 11 ന് അക്കാദമി ചെയര്‍മാന്‍ പ്രൊഫ. കാട്ടൂര്‍ നാരായണപ്പിള്ള ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി വൈക്കം എം.കെ. ഷിബു അദ്ധ്യക്ഷനാകും. ‘ആദരം’ എന്ന് നാമകരണം ചെയ്തിട്ടുള്ള ക്യാമ്പില്‍ പ്രശസ്തരായ കെ.കെ. മാരാര്‍, ജെ.ആര്‍. പ്രസാദ്, കെ.എന്‍. ദാമോദരന്‍, സി.എസ്. ജയറാം, പ്രൊഫ. കെ.കെ. രാജപ്പന്‍, ജനാര്‍ദ്ദനന്‍ കോട്ടേമ്പ്രം, റോയ് തമ്പുരാന്‍, ശിവദാസന്‍ എടക്കാട്ടുവയല്‍, ആന്റണി കാരല്‍, എ.വി. വേണുഗോപാല്‍, വിക്‌ടോറിയ എ.എം., രതി ദേവി ടി. തുടങ്ങിയ കലാകാരന്മാര്‍ പങ്കെടുക്കും. ക്യാമ്പിലെ രചനകള്‍ അക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രശാലയില്‍ പ്രദര്‍ശിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *