ഇത് അഭിമാന നിമിഷം, ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയം: മിഷന്‍ ശക്തി

ന്യൂഡല്‍ഹി: ബഹിരാകാശ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. മിഷന്‍ ശക്തി എന്ന് പേരിട്ട ഓപറേഷന്‍ വിജയകരമാക്കിയ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തുടര്‍ന്ന് തദ്ദേശീയമായി നിര്‍മിച്ച എ സാറ്റ് മിസൈലുകള്‍ പ്രയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. മിഷന്‍ ശക്തി എന്നാണ് ഈ ഓപറേഷന് പേര് നല്‍കിയത്. മൂന്ന് മിനിട്ടിലാണ് ലക്ഷ്യം പൂര്‍ത്തിയാതത്. ഇതോടെ വന്‍ ബഹിരാകാശ ശക്തിയാവാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞതാും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *