മോ​ദി​യു​ടെ റാ​ലി​ക​ളു​ടെ ചെ​ല​വു​ക​ള്‍ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​മ​ത

കോ​ല്‍​ക്ക​ത്ത: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ റാ​ലി​ക​ളു​ടെ ചെ​ല​വു​ക​ള്‍ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. ബി​ജെ​പി പ​ണം വാ​ഗ്ദാ​നം ചെ​യ്തു വോ​ട്ട് വാ​ങ്ങു​ന്നു​വെ​ന്നും മ​മ​ത ആ​രോ​പി​ച്ചു.

മോ​ദി​യു​ടെ വാ​രാ​ണ​സി​ലെ സ്ഥാ​നാ​ര്‍​ഥി​ത്വം റ​ദ്ദാ​ക്ക​ണ​മെ​ന്നും മ​മ​ത ആ​വ​ശ്യ​പ്പെ​ട്ടു. മോ​ദി സ​ര്‍​പ്പി​ച്ച പ​ത്രി​ക​യി​ലെ പ​ല കാ​ര്യ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന് അ​റി​യി​ല്ല. ബി​ജെ​പി റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ളു​ക​ള്‍​ക്ക് ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ ന​ല്‍​കു​ന്നു​ണ്ടെ​ന്നും മ​മ​ത ആ​രോ​പി​ച്ചു.

മോ​ദി അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഭാ​ര്യ​യെ​യും അ​മ്മ​യെ​യും ബ​ഹു​മാ​നി​ച്ചി​ട്ടി​ല്ല. ഭാ​ര്യ​യെ ബ​ഹു​മാ​നി​ക്കു​ന്ന​തി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ന്ന മോ​ദി എ​ങ്ങ​നെ​യാ​ണ് ജ​ന​ങ്ങ​ളെ ബ​ഹു​മാ​നി​ക്കു​ന്ന​തെ​ന്നും മ​മ​ത ചോ​ദി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *