മീണ പറയുന്നത് നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ നുണ,​ കള്ളവോട്ടില്‍ സമഗ്ര അന്വേഷണം വേണം: പി.എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: കള്ള വോട്ട് പരാതിയില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പ.എസ്.ശ്രീധരന്‍പിള്ള രംഗത്തത്തി. കണ്ണൂരില്‍ നടന്നത് ഓപ്പണ്‍ വോട്ടാണെന്ന ജയരാജന്റെ വിശദീകരണം കള്ളമാണെന്നും,​ ആറ്റിങ്ങള്‍ പ്രസംഗം അനാവശ്യ വിവാദമായിരുന്നെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

”സി.പി.എം അവരുടെ നിലപാട് തിരുത്താന്‍ തയ്യാറാവണം. ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പ് സംവിധാനങ്ങളിലെല്ലാം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ തകര്‍ന്നു പോകുന്ന സ്ഥിതിയിലേക്ക് പോകും. അതിനെ ആശങ്കയോടെയാണ് നോക്കി കാണുന്നത്. ബി.ജെ.പി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ്. പ്രതിപക്ഷം ഉണ്ടാവണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.ബി.ജെ.പിയുടേയും വാജ്‌പേയിയുടേയും കാരുണ്യത്തിലാണ് സി.പി.എം ദേശീയ പാര്‍ട്ടിയായി തുടരുന്നത്. അന്ധമായ ബി.ജെ.പി വിരോധമാണ് സി.പി.എമ്മിനെ തകര്‍ത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഇത്തവണ സി.പി.എം ഏറ്റുവാങ്ങും” – ശ്രീധരന്‍പിള്ള പറഞ്ഞു.

വിവാദ പരാമര്‍ശങ്ങള്‍ക്ക് ശേഷംതന്നെ ഫോണില്‍ വിളിച്ച്‌ മാപ്പ് പറയുകയും പുറത്ത് പോയി വിമര്‍ശിക്കുകയും ചെയ്യുന്നതാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ പതിവെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പ്രസ്താവന തള്ളി പി.എസ് ശ്രീധരന്‍ പിള്ള രംഗത്തെത്തിയിരുന്നു. താന്‍ ആരോടും മാപ്പ് ചോദിച്ചിട്ടില്ല. ടിക്കാറാം മീണ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ നുണയാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആറ്റിങ്ങല്‍ പ്രസംഗം അനാവശ്യ വിവാദമായിരുന്നു എന്നാണ് ശ്രീധരന്‍പിള്ള പറയുന്നത്. മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും
വിവാദ പ്രസംഗത്തിന്റെ പകര്‍പ്പ് ആയിരക്കണക്കിന് ആളുകള്‍ക്ക് പരിശോധിക്കാന്‍ നല്‍കുമെന്നും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം ഉണ്ടെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *