തിരുവനന്തപുരം: ശാസ്ത്രീയ പഠനമല്ല എന്ന് വിലയിരുത്തി അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ തള്ളി. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശാസ്ത്രലോകം തള്ളി കള്ളഞ്ഞ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് സര്‍ക്കാരിന്റെ വാദം. അതിവര്‍ഷം മൂലമാണ് പ്രളയമുണ്ടായതെന്ന് കേന്ദ്ര ജല കമ്മിഷന്റെ കണ്ടെത്തല്‍. അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം അനാവശ്യമാണെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുകയാണ്.
