പേരൂര്‍ക്കട: ടാക്സിഡ്രൈവരുടെ മൃതദേഹം വേളി കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുട്ടട അറപ്പുര ലെയിന്‍ ഇലഞ്ഞിവിള വീട്ടില്‍ പരേതനായ ശ്രീനിവാസ് – വല്‍സല ദമ്ബതികളുടെ മകന് സുഭാ (45)ഷാണ് മരിച്ചത് . ശനിയാഴ്ച മുതല്‍ സുഭാഷിനെ കാണാനില്ലെന്നാരോപിച്ച് ബന്ധുക്കള്‍ പേരൂര്‍ക്കട പോലീസിന് പരാതി നല്‍കിയിരുന്നു. അന്വേഷണം നടന്നുവരുന്നതിനിടയിലാണ് വേളികായലില്‍ പൊഴിക്കരയില്‍ സുഭാഷിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം . ദേവിക സുഭാഷ് ആണ് മകള്‍. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്ക്കുവിട്ടുനല്കി.
