തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് പിണറായി വിജയന് പറഞ്ഞു.
എക്സിറ്റ് പോളുകള്‍ മാറിമറിഞ്ഞ ചരിത്രം മുന്‍പുണ്ടായിട്ടുണ്ട്. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിപ്പിച്ചത് ആരാണെന്ന് എല്ലാവര്ക്കും അറിയാം. ശബരിമലയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ യുഡിഎഫ് തരംഗമെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ഭൂരിഭാഗവും.
