വടകര : വടകര മണ്ഡലത്തില്‍ ബി.ജെ.പിയുടെ വോട്ട് വലിയ തോതില്‍ ചോര്‍ന്നെന്ന് കണക്കുകള്‍. ആകെയുള്ള ഏഴ് നിയോജക മണ്ഡലത്തില്‍ നാലിടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി വി.കെ സജീവന് കിട്ടിയ വോട്ട് നാലക്കത്തില്‍ ഒതുങ്ങി. വി.കെ സജീവന്‍ വടകര മണ്ഡലത്തില്‍ ഇത്തവണ 80128 വോട്ടുകളാണ് സജീവന്‍ നേടിയത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി തട്ടിച്ചു നോക്കുമ്‌ബോള്‍ വെറും 3815 വോട്ടുകള്‍ മാത്രമാണ് സജീവന് അധികം ലഭിച്ചത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 76,313 വോട്ടുകളാണ് വി.കെ സജീവന്‍ നേടിയത്. ആകെ വോട്ടിന്റെ 7.96% ആണിത്. അതിനു മുമ്ബ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ കെ.പി ശ്രീശന്‍ നേടിയ വോട്ടുമായി താരതമ്യം ചെയ്യുമ്‌ബോള്‍ വന്‍മുന്നേറ്റമുണ്ടാക്കാനും സജീവന് 2014ല്‍ സാധിച്ചിരുന്നു.
