തുഷാര്‍ വയനാട് സീറ്റ് തിരഞ്ഞെടുത്തത് എന്തുകൊണ്ട് ?; ഉറുമ്പു കടിച്ച് ചാകുന്നതിലും നല്ലത് ആന കുത്തി ചാകുന്നത് ആയതുകൊണ്ട് : മകന്റെ തോല്‍വിയില്‍ വെള്ളാപ്പള്ളിയുടെ മറുപടി ഇങ്ങനെ

ഉറുമ്പു കടിച്ച് ചാവുന്നതിനേക്കാള്‍ നല്ലത് ആന കുത്തി ചാവുന്നതിനാലാണ് തുഷാര്‍ വയനാട് സീറ്റ് തെരഞ്ഞെടുത്തതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തൃശൂരില്‍ മത്സരിക്കുന്നതായിരുന്നു തുഷാറിന് നല്ലതെന്നും അവിടെ സംഘടനാ സംവിധാനം ശക്തവും സമുദായത്തിന് സ്വാധീനവുമുണ്ടായിരുന്നെന്നും എങ്കിലും രണ്ട് മണ്ഡലമായാലും പരാജയം ഉറപ്പായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിക്ക് വയനാട് മണ്ഡലത്തില്‍ മാവേലിക്കരയിലെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയേക്കാള്‍ വോട്ട് കുറഞ്ഞതിന് പിന്നില്‍ സംഘടനാ പാളിച്ചകളുണ്ടായെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആരിഫിന്റെ വിജയം കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തോടുള്ള തന്റെ സമുദായത്തിന്റെ പ്രതികാരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *