സുരേന്ദ്രന്റെ തോല്‍വി: ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പി.സി ജോര്‍ജ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്റെ തോല്‍വിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞ് പി.സി ജോര്‍ജ്. ഒപ്പം നടന്ന ബിജെപിക്കാര്‍ സുരേന്ദ്രന്റെ കാലു വാരിയെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. പത്തനംതിട്ടയിലേയും തിരുവനന്തപുരത്തേയും സ്ഥാനാര്‍ത്ഥികതളുടെ തോല്‍വി ബിജെപി ദേശീയ നേതൃത്വം അന്വേഷിക്കണം.

ന്യൂനപക്ഷത്തെ പറഞ്ഞ് ബോധ്യപ്പെടുത്താനായില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. അതേസമയം സംസ്ഥാനത്തൊട്ടാകെ ഉണ്ടായ യുഡിഎഫ് തരംഗം പത്തനംതിട്ടയിലും പ്രതിഫലിച്ചുവെന്ന് കെ .സുരേന്ദ്രന്‍ പറഞ്ഞു. ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടത് യുഡിഎഫിന് ഗുണമായെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *