ആലപ്പുഴ: സംസ്ഥാനത്ത് എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് തരംഗം ഉണ്ടായപ്പോള്‍, ഒരു മണ്ഡലത്തില്‍ താന്‍ തോറ്റത് വ്യക്തിപരമായ തോല്‍വിയായി കാണുന്നുവെന്ന് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്. പ്രവര്‍ത്തനത്തില്‍ ഒരു പിഴവും വന്നതായി തനിക്ക് കാണാന്‍ കഴിയുന്നില്ലെന്നും വൈകി വന്നിട്ടും ഇത്ര വോട്ട് നേടാന്‍ കഴിഞ്ഞത് പ്രവര്‍ത്തനം കൊണ്ടാണെന്നും ഷാനിമോള്‍ പറഞ്ഞു. കെ സി വേണുഗോപാല്‍ ദേശീയ തലത്തിലെ തിരക്കുകള്‍ മാറ്റി വച്ചും തനിക്ക് വേണ്ടി പ്രചാരണത്തിനെത്തിയിരുന്നു. ഇനി എല്ലാം നേതൃത്വം പരിശോധിക്കട്ടെയെന്ന് ഷാനിമോള്‍ പ്രതികരിച്ചു.
