മോദി പേടിയാണ് ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണമായതെന്ന് പി ജയരാജന്‍

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍എല്‍ഡിഎഫിനുണ്ടായ പരാജയം ഇടത് വിരുദ്ധതയുടെ ഭാഗമായിട്ടുള്ളതല്ലെന്ന് സിപിഎം നേതാവ് പി ജയരാജന്‍. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചില്ല. ന്യൂനപക്ഷം വ്യാമോഹത്തില്‍ പെട്ടു. മോദി പേടിയില്‍ ന്യൂനപക്ഷങ്ങള്‍ വീണു പോയതാണെന്ന് ജയരാജന്‍ പറഞ്ഞു. മോദിയെക്കുറിച്ചുള്ള ഭയം പ്രയോജനപ്പെടുത്തി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നടന്ന പ്രചാരവേലയുടെ ഫലമായാണ് സിപിഎമ്മിന് പരാജയം നേരിടേണ്ടിവന്നതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനോടുള്ള തോല്‍വിക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിുരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *