ജില്ലയില്‍ വിദൂര പോളിംഗ് സ്‌റ്റേഷനുകള്‍ 13

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ 13 വിദൂര പോളിംഗ് സ്‌റ്റേഷനുകളാണ് ജില്ലയില്‍ കണക്കാക്കപ്പെടുന്നത്. ഇതില്‍ എട്ട് പോളിംഗ് സ്‌റ്റേഷനുകള്‍ കോതമംഗലം നിയോജക മണ്ഡലത്തിലെ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലാണ്. ഗ്രാമപഞ്ചായത്തിന് കീഴിലുള്ള താലുംകണ്ടം കമ്മ്യൂണിറ്റി ഹാള്‍, പിണവൂര്‍കുടി ഗവ. െ്രെടബല്‍ യു.പി സ്‌കൂള്‍, കുട്ടമ്പുഴ െ്രെടബല്‍ ഷെല്‍റ്റര്‍, മാമലക്കണ്ടം ഗവ.യു.പി സ്‌കൂള്‍, മാമലക്കണ്ടം എസ്.എം.എല്‍.പി സ്‌കൂള്‍, തലവെച്ചാപ്പാറ കമ്മ്യൂണിറ്റി ഹാള്‍, കുഞ്ചിപ്പാറ വനിതാ ക്ഷേമ കേന്ദ്രം, വെള്ളാരംകുത്ത് വനം വകുപ്പ് കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലാണ് പോളിംഗ് സ്‌റ്റേഷനുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ആലുവ നിയോജക മണ്ഡലത്തിന് കീഴിലെ ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ തുരുത്തുമ്മല്‍ കെ.വൈ ലോവര്‍ െ്രെപമറി സ്‌കൂളില്‍ രണ്ട് കേന്ദ്രങ്ങളിലായി പോളിംഗ് സ്‌റ്റേഷനുകള്‍ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ പൊങ്ങന്‍ചോട് കമ്മ്യൂണിറ്റി ഹാള്‍, എറണാകുളം നിയോജകമണ്ഡലത്തിലെ ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കുറുങ്ങോട്ട ദ്വീപിലെ അംഗന്‍വാടി കെട്ടിടം എന്നിവിടങ്ങളും വിദൂര പോളിംഗ് സ്‌റ്റേഷനുകളില്‍ പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *