അല്‍പനേരത്തിന് ശേഷം ബാങ്ക് മാനേജര്‍ വിചാരിച്ചു, ‘ഇനിയെനിക്ക് എന്തും ആവാം. ബാങ്കിന് ഇനി അല്പം പോലും കാവലില്ലല്ലോ!’ ; കണ്ണന്താനത്തെ ട്രോളി പ്രശാന്ത് നായര്‍

കോഴിക്കോട് : മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ പരോക്ഷമായി പരിഹസിച്ച്‌ പ്രശാന്ത് നായര്‍ ഐ.എ.എസ്. അല്‍പന്‍സ് എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് പ്രശാന്ത് നായര്‍ ഐ.എ.എസ് കണ്ണന്താനത്തെ ട്രോളിയത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

അല്‍പന്‍സ്

അല്‍പനേരത്തിന് ശേഷം ബാങ്ക് മാനേജര്‍ വിചാരിച്ചു, ‘ഇനിയെനിക്ക് എന്തും ആവാം. ബാങ്കിന് ഇനി അല്പം പോലും കാവലില്ലല്ലോ!’ ഇതൊന്നും TVÂ വരില്ലല്ലോ എന്ന് കരുതിയെങ്കിലും CCTV ല്‍ ഒരല്പം പോലും വിടാതെ, എല്ലാം പതിയുന്നുണ്ടായിരുന്നു.

‘നിയമങ്ങളില്‍ ഒരല്‍പം പോലും റിലാക്‌സേഷന്‍ വേണ്ടെന്നും, മാനേജറുടെ കോണ്‍ട്രാക്‌ട് ഒരല്പനേരത്തേക്ക് പോലും നീട്ടി നല്‍കേണ്ടതില്ലെന്നും ബാങ്ക് തീരുമാനിച്ചു. മാനേജര്‍ക്ക് ഒരല്പം പോലും സഹിക്കാവുന്നതായിരുന്നില്ല അത്.

അല്പസമയത്തിനുള്ളില്‍ മാനേജര്‍ക്ക് സ്ഥലകാല വിഭ്രാന്തിയും മതഭ്രാന്തും ഒരല്പം മദപ്പാടും കാണപ്പെട്ടു. അയാളുടെ സിരകളിലൂടെ അല്പാല്പമായി അഹങ്കാരത്തിന്റെയും അല്‍പത്തരത്തിന്റെയും വിഷദ്രാവകം വമിച്ചു.

പണ്ടേ ബാങ്കിലെ ജോലിക്കാരെ അല്‍പാല്പം ഭത്സിച്ചിരുന്ന മാനേജര്‍ അന്ന് പൊട്ടിത്തെറിച്ചു. പ്യൂണിനെ അനല്‍പമായി തെറി പറഞ്ഞ്, ക്യാഷിയറെയും അല്‍പം ഭത്സിച്ച്‌, അക്കൗണ്ടന്റിനെയും പച്ചത്തെറിയല്പം പറഞ്ഞ് ഒരല്‍പം ത്രില്ലടിച്ച്‌ കേറുമ്ബോഴാണ്, താങ്കള്‍ക്കൊരല്‍പം പോലും നാണമില്ലേന്ന് ഒരല്‍പം മാറി നിന്നൊരു ക്ലര്‍ക്ക് ചോദിച്ചത്.

മാനേജര്‍ ഒരല്‍പം ആലോചിച്ച്‌ മറുപടി പറഞ്ഞു.
അതെങ്ങനാ, ഞാനൊരല്‍പനല്ലേ?

Leave a Reply

Your email address will not be published. Required fields are marked *