തീരുമാനം നേരത്തെയെടുത്തിരുന്നു ; മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രന്‍

സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ വ്യക്തമാക്കി. തീരുമാനം നേരത്തെ എടുത്തിരുന്നവെന്നും മറ്റു നേതാക്കള്‍ക്ക് അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ നിരവധി എംഎല്‍എമാര്‍ എംപിമാരായി വിജയിച്ചിരുന്നു. അതിനാല്‍ ആറ് മണ്ഡലങ്ങളിലാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം,പാലാ, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

മഞ്ചേശ്വരം എംഎല്‍എ പിബി അബ്ദുറസാഖ് അന്തരിച്ച സാഹചര്യത്തില്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെുപ്പ് നടക്കാന്‍ പോകുന്നത്. കേവലം 89 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി അന്ന് ജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ സുരേന്ദ്രന്‍ ഇതിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സുരേന്ദ്രന്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍ കോടതി വിധി ഇതുവരെ എത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *