ഹൈസ്‌കൂള്‍-ഹയര്‍ സെക്കണ്ടറി ലയനം; ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്​ അംഗീകരിച്ച്‌​ സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: ഹൈസ്‌കൂള്‍-ഹയര്‍ സെക്കണ്ടറി ലയനത്തിനുള്ള ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്​ അംഗീകരിച്ച്‌​ സര്‍ക്കാര്‍ ഉത്തരവിറക്കി. ഘട്ടംഘട്ടമായിട്ടായിരിക്കും ഉത്തരവ്​ നടപ്പാക്കുക. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വി.​എ​ച്ച്‌.​എ​സ്.​ഇ സംവിധാനം മാറ്റമില്ലാതെ തുടരും.

നി​ല​വി​ല്‍ ഡി.​പി.​ഐ, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വി.​എ​ച്ച്‌.​എ​സ്.​ഇ ഡ​യ​റ​ക്​​ട​റേ​റ്റു​ക​ള്‍ ന​ട​ത്തു​ന്ന എ​സ്.​എ​സ്.​എ​ല്‍.​സി, പ്ല​സ്​ വ​ണ്‍, പ്ല​സ്​ ടു ​ഉ​ള്‍​പ്പെ​ടെയുള്ള പൊ​തു​പ​രീ​ക്ഷ​ക​ളു​ടെ ന​ട​ത്തി​പ്പി​ന് ഡ​യ​റ​ക്ട​ര്‍ ഓ​ഫ് ജ​ന​റ​ല്‍ എ​ജു​ക്കേ​ഷ​നെ പ​രീ​ക്ഷ ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ച്ചു. മേ​ഖ​ല, ജി​ല്ല, ഉ​പ​ജി​ല്ല ത​ല​ത്തി​ലു​ള്ള ആ​ര്‍.​ഡി.​ഡി, എ.​ഡി, ഡി.​ഡി.​ഇ, ഡി.​ഇ.​ഒ, എ.​ഇ.​ഒ എ​ന്നീ ഓ​ഫി​സ്​ സം​വി​ധാ​ന​ങ്ങ​ള്‍ തു​ട​രും.

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​ത​ലം വ​രെ സ്​​ഥാ​പ​ന മേ​ധാ​വി പ്രി​ന്‍​സി​പ്പ​ലാ​യി​രി​ക്കും. നി​ല​വി​ലെ ഹെ​ഡ്മാ​സ്​​റ്റ​ര്‍ വൈ​സ്​ പ്രി​ന്‍​സി​പ്പ​ല്‍ ആ​കും. സ്​​കൂ​ളി​​െന്‍റ പൊ​തുചു​മ​ത​ല​യും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​​െന്‍റ അ​ക്കാ​ദ​മി​ക് ചു​മ​ത​ല​യും പ്രി​ന്‍​സി​പ്പ​ല്‍ വ​ഹി​ക്കും.

ഹൈ​സ്​​കൂ​ളി​​െന്‍റ നി​ല​വി​ലെ ഓ​ഫി​സ്​ സം​വി​ധാ​നം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​ക്ക്​ കൂ​ടി ബാ​ധ​ക​മാ​യ രീ​തി​യി​ല്‍ പൊ​തു ഓ​ഫി​സാ​യി മാ​റും. ശ​മ്ബ​ള​വി​ത​ര​ണ​ത്തി​ന് ഏ​കീ​കൃ​ത സം​വി​ധാ​നം വ​രു​ന്ന​തു​വ​രെ നി​ല​വി​ലെ സം​വി​ധാ​നം തു​ട​രും.

Leave a Reply

Your email address will not be published. Required fields are marked *