കേരള കോണ്‍ഗ്രസ്​ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഈ മാസം ഒമ്ബതിന്​ മുമ്ബ്​ വിളിക്കും; പി ജെ. ജോസഫ്

കോട്ടയം: കേരള കോണ്‍ഗ്രസ്​ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഈ മാസം ഒമ്ബതിന്​ മുമ്ബ്​ വിളിക്കുമെന്ന് പാര്‍ട്ടിയുടെ വര്‍ക്കിങ്​ ചെയര്‍മാന്‍ പി ജെ. ജോസഫ്​. ‘മോന്‍സ്​ ജോസഫ്​ വിദേശത്തായതിനാലാണ്​ യോഗം വിളിച്ചു ചേര്‍ക്കാന്‍ വൈകുന്നത്​. വരുന്ന അഞ്ചിന്​ അദ്ദേഹം​ വിദേശത്ത്​ നിന്നെത്തും. അഞ്ചിനും ഒമ്ബതിനും ഇടക്കുള്ള ഒരു ദിവസം യോഗം വിളിക്കാനാണ്​ ഉദ്ദേശിക്കുന്നത്​. യോഗത്തിന്​ ശേഷം സമവായമുണ്ടാക്കി മറ്റ്​ കമ്മിറ്റികളും വിളിച്ചു ചേര്‍ക്കും.’ – പി ജെ. ജോസഫ് മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു.

തന്‍െറ പേരിലുള്ള കത്തിനെ കുറിച്ച്‌​ അന്വേഷിക്കാതെ ജോസ്​ കെ. മാണി പ്രതികരിച്ചത്​ ശരിയായില്ലെന്നും ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ്​ കമ്മീഷനിലേക്ക്​ ഒന്നു വിളിച്ച്‌ കത്ത്​ കിട്ടിയിട്ടു​ണ്ടോ എന്ന്​ ചോദിച്ചതിന്​ ശേഷം പ്രതികരിക്കാമായിരുന്നു. കാള പെറ്റു എന്ന്​ കേള്‍ക്കുമ്ബോഴേക്ക്​ കയറെടുക്കുന്നത്​ ശരിയല്ലെന്നും ജോസഫ്​ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *