പെരുമ്ബാവൂര്‍: ഒഡീഷയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മകളെ ബലാത്സംഗം ചെയ്ത സംഭവത്തിലെ മുഖ്യപ്രതിയെ പോലീസ് പെരുമ്ബാവൂരില്‍ നിന്നും അറസ്റ്റ് ചെയ്തു . ഒഡീല്‍ സ്വദേശി ബിജയകുമാര്‍ ബെഹ്റയാണ് പിടിയിലായത്. കേരള ഒഡീഷ പൊലീസ് ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വലയിലാക്കിയത് . ഒരുമാസം മുമ്ബാണ് കേസിനാസ്പദമായ സംഭവം നടന്നത് . ഇയാള്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം മകളെ ബലാത്സംഘം ചെയ്ത ഒളിവില്‍ പോവുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലിലായിരുന്നു പ്രതി. ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ ശേഷം സുഹൃത്തിനോടൊപ്പം വീണ്ടും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് ഈ ക്രൂരത നടത്തിയത് . പെണ്‍കുട്ടിയുടെ വീട്ടലെത്തിയ ബിജയകുമാര്‍ കുട്ടിയെയും അമ്മയെയും ആളൊഴിഞ്ഞ കുന്നിലേക്ക് പിടിച്ചുകൊണ്ടുപോയി ഭീഷണിപ്പെടുത്തി കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു.
എന്നാല്‍ , ഇത് ഇത് നിരസിച്ച അമ്മയുടെ മുന്നിലിട്ട് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു . ഇതിനിടയില്‍ തടയാന്‍ ശ്രമിച്ച അമ്മയെ ബിജയകുമാറും സുഹൃത്ത് ബിക്കിയും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു . പെണ്‍കുട്ടിയെ കുന്നിന്‍മുകളില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിക്കിയെ പിടികൂടി ചോദ്യം ചെയ്യുകയും ഇതില്‍ നിന്ന് ബിജയകുമാര്‍ കേരളത്തിലുണ്ടെന്ന് വിവരം ലഭിക്കുകയും ചെയ്തു . പിന്നീട് കേരള പൊലീസിന്‍റെ സഹായത്തോടെ ഒഡീഷ പൊലീസ് പെരുമ്ബാവൂരിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
