നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ ആശുപത്രിയില്‍ എത്തിച്ച്‌ കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാര്‍

കെ.എസ്.ആര്‍.ടി.സി. ബസില്‍വെച്ച്‌ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ അതേ ബസില്‍ തന്നെ യാത്രചെയ്തു ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചു. കായംകുളത്തുനിന്ന കരുനാഗപ്പള്ളിയിലേക്ക് വന്ന കെ.എസ്.ആര്‍.ടി.സി. ബസിലാണ് സംഭവം . ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ശിവന്‍ പിള്ള(69)യ്ക്കാണ് ബേസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ടത് .

തിങ്കളാഴ്ച വൈകീട്ട് മൂന്നരയ്ക്കാണ് സംഭവം. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു ശിവന്‍ പിള്ളയും ഭാര്യയും. ഇരുവരും ബസില്‍ കയറി കുറച്ചുകഴിഞ്ഞപ്പോള്‍ ശിവന്‍ പിള്ളയ്ക്ക് കടുത്ത നെഞ്ചുവേദന ഉണ്ടായി . ഉടന്‍തന്നെ കണ്ടക്ടര്‍ തഴവ സ്വദേശി ബിനു, ഡ്രൈവര്‍ ഷാനവാസ്ഖാനോട് വിവരം പറയുകയും തുടര്‍ന്ന് ബസ് ഓച്ചിറ പരബ്രഹ്മ ആശുപത്രിയിലേക്ക് വിടുകയും ചെയ്തു.

ജീവനക്കാരുടെ നേതൃത്വത്തില്‍ അത്യാഹിത വിഭാഗത്തിലെത്തിച്ച ശിവന്‍ പിള്ളയെ തുടര്‍ന്ന് തുടര്‍ചികിത്സയ്ക്കായി കാര്‍ഡിയോളഡി ഐ.സി.സി.യു.വില്‍ പ്രവേശിപ്പിച്ചു. ശിവന്‍ പിള്ള അപകടനില തരണം ചെയ്‌തെന്ന് അറിഞ്ഞശേഷമാണ് ജീവനക്കാര്‍ ആശുപത്രിയില്‍നിന്ന് പോയത്.

Leave a Reply

Your email address will not be published. Required fields are marked *