നിപ ബാധ: കേന്ദ്ര മന്ത്രി വി. മുരളീധരന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയെ കാണും

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ സംസ്ഥാന ആരോഗ്യമ മന്ത്രിയെ കെ.കെ ഷൈലജയെ കാണും. കേന്ദ്ര സഹായം ഉറപ്പാക്കാനാണ് കൂടിക്കാഴ്ച.

അതേസമയം നിപ പ്രതിരോധത്തില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. നിപയെ കുറിച്ച്‌ സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റിദ്ധാരണ പരത്തരുതെന്ന് ചെന്നിത്തല പറഞ്ഞു. ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *