കേന്ദ്രമന്ത്രി വി മുരളീധരന് വധഭീഷണി

കോഴിക്കോട് : കേന്ദ്രസഹമന്ത്രി വി മുരളീധരന് വധഭീഷണി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

കോഴിക്കോട് സ്വദേശിയായ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനാണ് ഭീഷണിക്ക് പിന്നിലെന്നാണ് സൂചന. ഇയാള്‍ക്ക് സിം കാര്‍ഡ് എടുത്തു നല്‍കിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *