കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ കെഎസ്യു പ്രതിഷേധം. മുക്കം നീലേശ്വരം സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി പരീക്ഷ എഴുതിയ സംഭവത്തിലെ കുറ്റക്കാരെ അറസ്റ്റ് ചെയ്യുക.ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുനപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കെഎസ്യു പ്രതിഷേധം.
കോഴിക്കോട് ടൗണ്‍ സ്കൂളിലാണ് ജില്ലാതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. മന്ത്രി ടി.പി. രാമകൃഷ്ണന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രതിഷേധം ആരംഭിച്ചത്. അധ്യാപികരെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. പിന്നീട് പോലീസ് സ്ഥലത്തെത്തിയാണ് പ്രവര്‍ത്തകരെ ഇവിടെനിന്നും മാറ്റിയത്.
