സംസ്ഥാനത്ത് വീണ്ടും പെട്രോള്‍ ആക്രമണം; പ്രണായാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമം

വടകര: സംസ്ഥാനത്ത് വീണ്ടും പെണ്‍കുട്ടിക്ക് നേരെ പെട്രോള്‍ ആക്രമണം. വടകര സ്വദേശി ചിത്രയെ ആണ് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ചത്. ഒരു സംഘം ആക്രമികള്‍ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ബുധനാഴ്ച രാത്രി 11.45 ഓടെയായിരുന്നു സംഭവം. ആക്രമികള്‍ അകത്ത് കയറുന്നതിന് മുമ്ബ് വീടിനകത്ത് കയറി വാതിലടച്ചതിനാല്‍ പെണ്‍കുട്ടി പൊള്ളലേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പോലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തു. പ്രവീണ്‍, സഹോദരന്‍ പ്രദീപന്‍, സോളമന്‍, ഷിജു എന്നിവര്‍ക്കെതിരെയാണ് വടകര പോലീസ് കേസെടുത്തത്.

അക്രമികള്‍ വീടിന്റെ ചില്ലുകള്‍ അടിച്ച്‌ പൊട്ടിക്കുകയും ഉപകരണങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ 50,000 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് ചിത്ര പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *