ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പുനസംഘടിപ്പിച്ച മന്ത്രിസഭാ ഉപസമിതികളില്‍നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് രാജി വയ്ക്കാനൊരുങ്ങി എന്ന വാര്‍ത്തകള്‍ നിഷേധിച്ച് രാജ്നാഥ് സിംഗ് രംഗത്ത് . ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് രാജ്നാഥ് സിംഗിന്റെ ഓഫീസ് വ്യക്തമാക്കി.
രണ്ടാം മന്ത്രി സഭയില്‍ പുതുതായി അഞ്ചു കാബിനറ്റ് സമിതികളാണ് മോദി പ്രഖ്യാപിച്ചത്. നിയമനങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയില്‍ മോദിയും അമിത്ഷായും മാത്രമാണുള്ളത്. കൂടാതെ എട്ടു കാബിനറ്റ് സമിതികളിലും അമിത് ഷാ ഉണ്ട്. രണ്ടു കാബിനറ്റ് സമിതികളുടെ അധ്യക്ഷനുമാണ്. തുടര്‍ന്നാണ് തന്നെ തഴഞ്ഞെന്നാരോപിച്ചു മന്ത്രിസഭയിലെ രണ്ടാമനായ രാജ്നാഥ് സിംഗ് രംഗത്തെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു സമിതികളില്‍ മാത്രം ഉള്‍പ്പെടുത്തി അവഗണിച്ചതിനെതിരേയായിരുന്നു പ്രതിഷേധം.
