പുല്‍വാമയില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു

പുല്‍വാമ: ജമ്മു-കശ്മീരിലെ പുല്‍വാമയില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. ലസിപോരയില്‍ സുരക്ഷാസേനയാണ് നാല് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടലിനിടയില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ കാണാതായിട്ടുണ്ട് . ഇവര്‍ക്കായും ഭീകരര്‍ക്കായുമുള്ള തെരച്ചില്‍ തുടരുകയാണ്.

എകെ സീരീസില്‍ ഉള്‍പ്പെടുന്ന മൂന്നുതോക്കുകളും സൈന്യം കണ്ടെത്തി.
സുരക്ഷാ സൈന്യത്തിന്റെ കാവലിലാണ് ലസിപ്പോറ മേഖലയുള്ളത്. ഭാരതം ഈദ് ആഘോഷിക്കുന്നതിനിടെ അനന്ദ നാഗില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ ഇന്നലെ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ടെറിട്ടോറിയല്‍ ആര്‍മി ജവാന്‍ മന്‍സൂര്‍ അഹമ്മദ് ആണ് കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *