“മോ​ദി ശി​വ​ലിം​ഗ​ത്തി​ലി​രി​ക്കു​ന്ന തേ​ള്‍’ പ​രാ​മ​ര്‍​ശം: ശ​ശി ത​രൂ​രി​ന് ജാ​മ്യം

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശി​വ​ലിം​ഗ​ത്തി​ല്‍ ഇ​രി​ക്കു​ന്ന തേ​ളാ​ണെ​ന്ന പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രേ ബി​ജെ​പി നേ​താ​വ് രാ​ജീ​വ് ബ​ബ്ബാ​ര്‍ ന​ല്‍​കി​യ കേ​സി​ല്‍ ശ​ശി ത​രൂ​രി​ന് ജാ​മ്യം. ഡ​ല്‍​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ജൂ​ലൈ 25ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. 

പ​രാ​തി​ക്കാ​ര​നാ​യ രാ​ജീ​വ് ബ​ബ്ബാ​റി​ല്‍ നി​ന്ന് മൊ​ഴി എ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് കേ​സ് മാ​റ്റി​യ​ത്. മോ​ദി ശി​വ​ലിം​ഗ​ത്തി​ലെ തേ​ളാ​യ​തി​നാ​ല്‍ അ​ടി​ച്ചു കൊ​ല്ലാ​നും എ​ടു​ത്തു ക​ള​യാ​നു​മാ​വി​ല്ലെ​ന്ന് ഒ​രു ആ​ര്‍​എ​സ്‌എ​സ് നേ​താ​വ് ത​ന്നോ​ട് പ​റ​ഞ്ഞെ​ന്നാ​യി​രു​ന്നു ത​രൂ​രി​ന്‍റെ പ​രാ​മ​ര്‍​ശം.

Leave a Reply

Your email address will not be published. Required fields are marked *