പത്തനംതിട്ട : മലയാലപ്പുഴ ക്ഷേത്രത്തില്‍ അക്രമം നടത്തിയ കേസില്‍18 പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു. പ്രതികളായ പതിനെട്ട് പേര്‍ക്കും കഠിന തടവാണ് കോടതി വിധിച്ചത്. 35 പ്രതികളില്‍ 17 പേരെ കുറ്റക്കാരല്ലെന്ന് കോടതി കണ്ടെത്തി. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143, 147, 148, 324,3 32, 342 വകുപ്പുകളും പൊതുമുതല്‍ നശിപ്പിച്ചതിന് പിഡിപിപി ആക്ടിലെ വിവിധ വകുപ്പുകളുമായിരുന്നു ചുമത്തിയിരുന്നത്. കഠിന തടവിനൊപ്പം പിഴയായി 5000 വീതവും അടക്കണം. അന്നത്തെ ദേവസ്വം കമ്മീഷണറും മുന്‍ ചീഫ് സെക്രട്ടറിയുമായിരുന്ന സിപി നായരെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.ആകെ 146 പ്രതികള്‍ ഉണ്ടായിരുന്നെങ്കിലും തെളിവുകളില്ലാത്തതിനാല്‍ മറ്റുള്ളവരെ വിട്ടയക്കുകയായിരുന്നു.
2002 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അര്‍ച്ചന നടത്തുന്നതില്‍ ക്രമക്കേടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ എത്തിയ ദേവസ്വം കമ്മീഷണറടക്കമുള്ളവരെ ക്ഷേത്രത്തില്‍ പൂട്ടിയിടുകയായിരുന്നു.
