ലോക്‌സഭാ തെരഞ്ഞെടുപ്പ്; പാര്‍ട്ടിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കാത്തവരെ കണ്ടെത്തുമെന്ന് പ്രിയങ്ക ഗാന്ധി

ലക്‌നൗ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കാത്തവരെ താന്‍ കണ്ടെത്തുമെന്ന് വ്യക്തമാക്കി പ്രിയങ്ക ഗാന്ധി. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഇവിടെ ഒരു പ്രസംഗം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടാന്‍ ഞാന്‍ സത്യം തുറന്നു പറയേണ്ടിവരും. സോണിയ ഗാന്ധിയുടെ കഴിവും റായ്ബറേലിയിലെ വോട്ടര്‍മാരുടെ സഹായത്താലുമാണ് കോണ്‍ഗ്രസ് ജയിച്ചത് എന്നതാണ് സത്യം. പാര്‍ട്ടിക്ക് വേണ്ടി ആരൊക്കെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു എന്ന് എല്ലാവര്‍ക്കും അറിയാമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *