ഐ.എസ്​.ആര്‍.ഒ സ്വന്തം​ ബഹിരാകാശനിലയം നിര്‍മിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐ.എസ്​.ആര്‍.ഒ സ്വന്തം നിലയം നിര്‍മിക്കുന്നു. ഐ.എസ്​.ആര്‍.ഒ മേധാവി കെ. ശിവനാണ്​ ഇക്കാര്യം അറിയിച്ചത്​. 2030ഓടെ​യാണ്​ 20 ടണ്‍ ഭാരമുള്ള സ്​പേസ്​ സ്​റ്റേഷന്‍ ഇന്ത്യ സ്ഥാപിക്കുക​.

2022ല്‍ സ്വാത​ന്ത്ര്യ ദിനത്തില്‍ മനുഷ്യനെ ബഹിരാകാശത്ത്​ എത്തിക്കാനും ഐ.എസ്​.ആര്‍.ഒക്ക്​ പദ്ധതിയുണ്ട്​. ഇതിനായി ഗഗന്‍യാന്‍ എന്ന പരിപാടിക്ക്​ ഐ.എസ്​.ആര്‍.ഒ തുടക്കം കുറിച്ചു. 10,000 കോടി രൂപയാണ്​ ഗഗന്‍യാന്‍ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്​.

നിലവില്‍ രാജ്യ​ത്തിന്‍െറ രണ്ടാം ച​ാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-2ന്‍െറ തിരക്കുകളിലാണ്​ ഐ.എസ്​.ആര്‍.ഒ. ജൂലൈ 15നാണ്​ ചന്ദ്രയാന്‍ രണ്ടിന്‍െ വിക്ഷേപണം. ശ്രീഹരിക്കോട്ടയില്‍ നിന്നും ജി.എസ്.എല്‍.വി മാര്‍ക്ക് 3 റോക്കറ്റാണ് 3,290 കി​ലോഗ്രാം ഭാരമുള്ള പേടകത്തെ വഹിക്കുക.

Leave a Reply

Your email address will not be published. Required fields are marked *