സരിതക്കെതിരെ മുഖ്യമന്ത്രി

കൊച്ചി: അപകീര്‍ത്തിപ്പെടുത്തുന്ന കത്തു പുറത്തുവിട്ട സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. സരിത അടക്കം അഞ്ച് പേര്‍ക്കെതിരെയാണ് പരാതി. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമെന്ന് ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഹര്‍ജിയില്‍ ഈ മാസം 28 ന് ഹൈക്കോടതി വാദം കേള്‍ക്കും.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ ആരോപണങ്ങളുമായി സരിത പുറത്തുവിട്ട പുതിയ കത്ത് വ്യാജമെന്ന് സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണം യഥാര്‍ഥ കത്തിലുണ്ടായിരുന്നില്ല. ഇപ്പോള്‍ പുറത്തുവിട്ട കത്തില്‍ മുമ്പില്ലാത്ത കാര്യങ്ങളും കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും ഇതിനു പിന്നില്‍ മുന്‍മന്ത്രി കെ ബി ഗണേഷ്‌കുമാറാണെന്നും സോളാര്‍ കമ്മീഷനു മുന്നില്‍ ഫെനി മൊഴി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *