പത്തനംതിട്ട: ഓണം പ്രത്യേക പൂജകള്‍ക്കായി ശബരിമല നട ഇന്നലെ വൈകുന്നേരം അഞ്ചുമണിക്ക് തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്ബൂതിരിയാണ് ക്ഷേത്ര നട തുറന്നത്.
പ്രത്യേക പൂജകള്‍ക്കുശേഷം ശബരിമലയില്‍ ഇന്ന് ഉത്രാട സദ്യ നടക്കും. 19 കൂട്ടം വിഭവങ്ങള്‍ കൂട്ടിയാണ് ഉത്രാടസദ്യ ഒരുക്കുന്നത്.
ആയിരക്കണക്കിന് ഭക്തജനങ്ങളാണ് അയ്യനെകാണാന്‍ സന്നിധാനത്തെത്തിയിരിക്കുന്നത്.
ഓണം പൂജകളില്‍ പ്രധാനം കളഭാഭിഷേകവും സഹസ്രകലശവുമാണ്. ഉത്രാടദിനമായ ഇന്നുമുതല്‍ ചതയം വരെ കളഭാഭിഷേകം നടക്കും.
തിരുവോണദിനത്തില്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ വകയായി ഓണസദ്യയുണ്ടാകും.
ചതയ ദിനമായ സെപ്തംബര്‍ 13 ന് രാത്രി പത്തുമണിയോടെ ഓണം പ്രത്യേക പൂജകള്‍ക്കുശേഷം ഹരിവരാസനം പാടി നട അടയ്ക്കും.
