കൊച്ചി: ശബരിമലയില്‍ വെടിവഴിപാടിന് അനുമതി. വെടിവഴിപാടിന് അനുമതി നിഷേധിച്ച പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. ഹരികിഷോറിന്റെ ഉത്തരവാണ് ഹൈക്കോടതി സ്‌റേ ചെയ്തിരിക്കുന്നത്. വെടിമരുന്ന് സുക്ഷിക്കുന്നിടത്ത് സുരക്ഷ ഉറപ്പ് വരുത്താതെ വെടിവഴിപാടിന് അനുമതി നല്‍കില്ലെന്നാണ് കളക്ടര്‍ കഴിഞ്ഞദിവസം നിലപാടെടുത്തത്. വെടിമരുന്ന് സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ് പുതുക്കിയശഷം പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും എന്‍ഒസി വാങ്ങിയാല്‍ മാത്രമേ നിരോധനം പിന്‍വലിക്കുന്ന കാര്യം പരിഗണിക്കു എന്നും കളക്ടര്‍ അറിയിച്ചിരുന്നു. വെടിവഴിപാട് നടത്തുന്നത് അപകടകരമായ സാഹചര്യത്തിലാണെന്നു പത്തനംതിട്ട ജില്ലാ പോലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കളക്ടറുടെ നടപടി. വിഷയത്തില്‍ അഗ്‌നിശമന സേനയുടെ അഭിപ്രായവും കളക്ടര്‍ പരിഗണിച്ചിരുന്നു. ശബരിമലയില്‍ വെടിമരുന്ന് സൂക്ഷിക്കുന്നതിനുള്ള കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചെന്നായിരുന്നു ജില്ലാ പോലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടില്‍ ഉണ്്ടായിരുന്നത്. ഇതേതുടര്‍ന്ന് കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവാണ് ഇപ്പോള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.
