പത്തനംതിട്ട: തീയും തീപിടുത്ത സാധ്യതയുള്ള വസ്തുക്കളും ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യണം. തീപിടിച്ച കെട്ടിടങ്ങളിലേക്കോ, വാഹനങ്ങളിലേക്കോ എന്തു തന്നെ വിലപ്പെട്ട വസ്തുക്കള്‍ ഉണ്ടെങ്കിലും അത് എടുക്കാന്‍ തിരികെ പ്രവേശിക്കരുത്. കടലാസ്, വിറക്, മണ്ണെണ്ണ തുടങ്ങിയ തീപിടുത്ത സാധ്യതയുള്ള വസ്തുക്കള്‍ അടുപ്പിന് സമീപം സൂക്ഷിക്കരുത്. ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ക്ക് തീപിടിച്ചാല്‍ പരിഭ്രാന്തരായി ഓടരുത്. നിലത്തു കിടന്ന് ഉരുളണം. തീപിടുത്തം ഉണ്ടായ മുറിയുടെ വാതില്‍ നേരെ നിന്ന് തുറക്കാതെ ഒരു വശത്തു നിന്ന് പതുക്കെ തുറക്കണം. കുട്ടികള്‍ മുതിര്‍ന്നവരുടെ സാന്നിധ്യത്തില്‍ മാത്രമേ പടക്കങ്ങള്‍ കൈകാര്യം ചെയ്യാവു. ഡീസല്‍, പെട്രോള്‍ എന്നിവ ഉപയോഗിച്ച് മണ്ണെണ്ണ സ്റ്റൗ കത്തിക്കാന്‍ ശ്രമിക്കരുത്. സിഗരറ്റ് കുറ്റികള്‍, തീപ്പെട്ടിക്കൊള്ളികള്‍ എന്നിവ അലക്ഷ്യമായി വലിച്ചെറിയരുത്. ചപ്പുചവറുകളും മറ്റും കത്തിക്കുമ്പോള്‍ തീ പൂര്‍ണമായും അടങ്ങിയശേഷം മാത്രമേ പിന്‍വാങ്ങാവൂ. ബഹുനില മന്ദിരങ്ങളിലും മറ്റും അഗ്‌നിസുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. വീടുകള്‍ വൈദ്യുതീകരിക്കുമ്പോള്‍ ശരിയായ രീതിയില്‍ എര്‍ത്ത് ചെയ്യണം. പുക നിറഞ്ഞ മുറിയില്‍ അകപ്പെട്ടാല്‍ തറനിരപ്പില്‍ മൂക്ക് നിലത്തോട് ചേര്‍ന്ന് ഇഴഞ്ഞു നീങ്ങുക. പൊള്ളലേറ്റ ഭാഗം തണുപ്പിക്കാന്‍ ധാരാളം ശുദ്ധജലം ഒഴിക്കുക. പൊള്ളലേറ്റ ശരീര ഭാഗത്തെ ഉരുകിയ വസ്ത്രങ്ങള്‍ ഇളക്കി മാറ്റാന്‍ ശ്രമിക്കരുത്. ഉടന്‍ ഡോക്ടറുടെ സഹായം തേടണം. തീ അണയ്ക്കുന്നതിന് കെട്ടിടങ്ങളുടെ ചുമരുകളില്‍ സ്ഥാപിച്ചിട്ടുള്ള എക്സ്റ്റിംഗ്യുഷറുകള്‍ ഉപയോഗിക്കണം. തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടാല്‍ 101 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടണ
